എനിക്ക് പറയാനുണ്ട് ........എന്റെ ഭാഷയെപ്പറ്റി ..........അതിന്റെ നൂറായിരം മാസ്മരികതകളെപ്പറ്റി ................
ദ്വീപ് അവൾ ഒരു ദ്വീപ് ആയിരുന്നു . കടലാൽ ചുറ്റപ്പെട്ടും എന്നാൽ കരകളിൽ ഒറ്റപ്പെട്ടും ജീവിക്കുന്ന ദ്വീപ് . അവൾക്കു ചുറ്റും എല്ലാവരും ഉണ്ടായിരുന്നു. എങ്കിലും ആൾക്കൂട്ടത്തിൽ ഒറ്റയ്ക്കു അവൾ ജീവിച്ചു .സ്നേഹത്താൽ കടൽത്തിരകൾ അവളെ പൊതിയുമ്പോൾ അവളിലെ മണൽത്തരികൾ തിരകൾക്കായി അവൾ പകർന്നുകൊടുത്തു . കപടസ്നേഹത്തിനു പകരമായി പിന്നെയും പകർന്നു കൊടുത്തു . ഒടുവിൽ അവൾ ഒരു മണൽത്തുരുത്തായി ചുരുങ്ങി ...........കടലിന്റെ വറ്റാത്ത കപടസ്നേഹം അവളെ കടലിനടിയിൽ വെറും മണ്ണായി ഒതുക്കി ................തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത അവൾ കടലിനടിയിൽ ഒരു സാമ്രാജ്യം ഉണ്ടാക്കി...........നിറയെ പവിഴപ്പുറ്റുകളും വെള്ളാരംകല്ലുകളും ഉള്ള കൊച്ചു സാമ്രാജ്യം ........
Comments
Post a Comment