Posts

Showing posts from 2017
രാത്രിമഴയ്ക്ക്  ഒരു പ്രത്യേക സുഖമുണ്ട്.....വികാര വിചാരങ്ങളുടെ   വേലിയേറ്റവും ഇറക്കവും നിശ്ചയിക്കുന്നു ഈ മഴ  . ........ മരവിച്ച മനസ്സുകൾക്ക് കുളിര്മയേകാനും കുളിർമയുള്ള മനസ്സുകളെ  മരവിപ്പിക്കാനും അതിനു കഴിയും....സുഖനിദ്രയിലേക്ക് ഊളിയിട്ടിറങ്ങാൻ താരാട്ടു പാടും  .............മഴയുടെ ആ  താരാട്ടിൽ  ഞാൻ ലയിക്കുന്നു ............ശുഭ രാത്രി........ 
ദ്വീപ്    അവൾ ഒരു ദ്വീപ് ആയിരുന്നു . കടലാൽ ചുറ്റപ്പെട്ടും എന്നാൽ  കരകളിൽ  ഒറ്റപ്പെട്ടും ജീവിക്കുന്ന ദ്വീപ് . അവൾക്കു ചുറ്റും എല്ലാവരും ഉണ്ടായിരുന്നു. എങ്കിലും ആൾക്കൂട്ടത്തിൽ ഒറ്റയ്ക്കു അവൾ ജീവിച്ചു .സ്നേഹത്താൽ കടൽത്തിരകൾ അവളെ പൊതിയുമ്പോൾ അവളിലെ മണൽത്തരികൾ തിരകൾക്കായി അവൾ പകർന്നുകൊടുത്തു . കപടസ്നേഹത്തിനു പകരമായി പിന്നെയും  പകർന്നു കൊടുത്തു  . ഒടുവിൽ അവൾ ഒരു മണൽത്തുരുത്തായി ചുരുങ്ങി  ...........കടലിന്റെ വറ്റാത്ത കപടസ്നേഹം അവളെ കടലിനടിയിൽ വെറും മണ്ണായി ഒതുക്കി ................തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത അവൾ കടലിനടിയിൽ ഒരു സാമ്രാജ്യം ഉണ്ടാക്കി...........നിറയെ പവിഴപ്പുറ്റുകളും വെള്ളാരംകല്ലുകളും ഉള്ള കൊച്ചു സാമ്രാജ്യം ........
എനിക്ക്  പറയാനുണ്ട് ........എന്റെ ഭാഷയെപ്പറ്റി ..........അതിന്റെ  നൂറായിരം മാസ്മരികതകളെപ്പറ്റി ................